പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
എഫ്സി ഗോവയ്ക്ക് വേണ്ടി ഹാവിയർ സിവേറിയോയും ഡിജാൻ ഡ്രാസിച്ചുമാണ് ഗോളുകൾ നേടിയത്. സിവേറിയോ 45-ാം മിനിറ്റിലും ഡ്രാസിച്ച് 66-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ഗോവ.